Pages

.

കേറി ബന്നോളീ ... ഇബന്റെ ബ്ലോഗിലേക്ക് ... കൊയപ്പം ഒന്നും ഉണ്ടാക്കരുതുട്ടാ!! ഇന്റെ ഭാഷ ഇങ്ങക്ക് മനസ്സിലാവുന്നില്ലെങ്കില്‍ പ്രശ്നോന്നുല്ല comment ഇട്ടാള്ളീ

Wednesday, March 21, 2012

കുടി വെള്ളം പ്രശ്നമായിത്തുടങ്ങി


ഇനി ഒരു ലോക മഹായുദ്ധം നടക്കുകയാണെങ്കില്‍ അത് "വെള്ളത്തിനു" വേണ്ടിയായിരിക്കും. നാടും നഗരവും രൂക്ഷമായ ശുദ്ധജലക്ഷാമത്തിലേക്ക്‌ നീങ്ങുന്നു. കാടും തോടുകളും പുഴകളും എല്ലാം മനുഷ്യര്‍ നശിപ്പിച്ചു തുടങ്ങിയതോടു കൂടിയാണ് വെള്ളത്തിനു ക്ഷാമം ഉണ്ടായതു.  വരും ദിനങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന അവസ്ഥയാണു ഉണ്ടാകാന്‍ പോകുന്നത്‌.. ..... ലോകത്തില്‍  60-70 ശതമാനം വെള്ളം ആണ്... എന്നാല്‍ ഇതിന്റെ 1 % മാത്രമേ നമ്മുക്ക് കുടിക്കാനും ഉപയോഗിക്കാനും കഴിയൂ . 97 %  ഉപ്പ് വെള്ളമാണ് , 2%  പോളാര്‍ സ്ഥലങ്ങളില്‍ ഐസ് ആയിരിക്കുകയാണ്. അത് കൊണ്ട് ആ 1%  മനുഷ്യന് വളരെയധികം പ്രദാനം ആണ്. ഒരു മനുഷ്യന്‍ ഭക്ഷണം കിട്ടാതെ മരിക്കുന്നതിനെക്കാള്‍  വേഗത്തില്‍  വെള്ളം കിട്ടാതിരിക്കുമ്പോഴാണ്.  അത് കൊണ്ട് നമ്മള്‍ വെള്ളം കളയാതെ സൂക്ഷിക്കണം ..

Sunday, March 18, 2012

കേരളത്തിലെ മാലിന്യ പ്രശ്നം

ദൈവത്തിന്‍റെ സ്വന്തം നാട്  മാലിന്യ പ്രശ്നത്തില്‍  ഉയലുന്നു 
കേരളത്തിലെ ഒട്ടനവധി പട്ടണങ്ങളും നാറുകയാണ്...ഏതു നിമിഷവും ഒരു പകര്‍ച്ചവ്യാധി പൊട്ടി വരാനുളള സാധ്യത വളരെ കൂടുതലാണ്.... ഇതിന്റെ ദുരന്തം അനുഭവിക്കുന്ന ഒട്ടേറെ ആളുകള്‍ നമ്മുടെ നാട്ടില്‍ ഉണ്ട്.ഇത്ര ഗുരുതരമായ ഒരവസ്ഥ ഉണ്ടായിട്ടും വെറും ചുരുങ്ങിയ പക്ഷം മാത്രമേയുള്ളൂ ഇതിനു എതിരെ പ്രവര്തികുന്നത്.ഓരോ ആള്‍ക്കും അവരുടെ "മാലിന്യ പ്രശ്നം" തീര്‍ക്കാന്‍ വേറെ ഒരാളുടെ പറമ്പിലേക്ക് കൊണ്ട് ഇട്ടാല്‍ മതി (പിന്നെ അത് അയാളുടെ പ്രശ്നമാവും ) കേരളത്തിലെ ഈ ഗുരുതരമായ മാലിന്യ പ്രശ്നം വന്നത്‌ രണ്ടു പതിറ്റാണ്ട് മുമ്പാണ്. ഈ സമൂഹത്തിന്റെ ഭക്ഷണം വസ്ത്രം യാത്ര തുടങ്ങിയവയില്‍ ഉണ്ടായ മാറ്റം ഇതിനൊരു പ്രശ്നം ആകുന്നു.സ്വന്തം വീട്ടില്‍ ഭക്ഷണം ഉണ്ടാക്കി കഴിയുന്ന ശീലം മാറിയത് വഴി ഭക്ഷണ മാലിന്യത്തില്‍ വളരെ അധികം വര്‍ധന ഉണ്ടായിരിക്കുന്നു.മാലിന്യത്തിന്റെ അളവില്‍ മാത്രമല്ല ഗുണത്തിലും കാര്യമായി മാറ്റം ഉണ്ട്.  5000 വര്‍ഷങ്ങള്‍ക്കും ശേഷം പോലും ഭൂമിയില്‍ അലിയാത്ത പ്ലാസ്റ്റിക്കിന്റെ കാര്യത്തില്‍ ഇപ്പോളും മനുഷ്യന് ഒരു ഉത്തരം കണ്ടു പിടിക്കാന്‍ കഴിഞിട്ടില്ല എന്നത് സത്യം ... നമ്മള്‍ എല്ലാവരും ഈ മാലിന്യ പ്രശ്നത്തിനെതിരെ പ്രവര്‍ത്തിക്കണം എന്നാ അപേക്ഷ എന്നില്‍ നിന്ന് നിങ്ങളോടു ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു ...

(കടപ്പാട്: സി.ആര്‍ നീലകണ്ഠന്‍ )






Thursday, March 1, 2012

തല ഇളക്കു ... ആരോ ഒളിച്ചിരിക്കുന്നുണ്ട് ...

ആരോ ഇതില്‍ ഒളിച്ചിരിക്കുന്നുണ്ട് ... ഒന്ന് തല പതുക്കെ ഇളക്കി നോക്കൂ ...

ആളെ കണ്ടാല്‍ കമന്റ്‌ ചെയ്യൂ ....

വിട പറയുകയാണോ??

മൂന്ന് മാസങ്ങള്‍ക്ക്  ശേഷം നങ്ങളോട് വിട പറഞ്ഞു കൊണ്ട് ഇതാ നങ്ങളുടെ സ്വന്തം അമ്മൂമ്മയും ഉപ്പൂപയും ഇന്ന് രാത്രിയോടെ ദുബായ് വിടുകയാണ് .... ഇവര്‍ ഉണ്ടായിരുന്ന സമയത്ത് വളരെ  സന്തോഷകരമായിരുന്നു .... നാളെ മുതല്‍ ഇവര്‍ അവരുടെ സ്വന്തം നാട്ടില്‍ അവരുടെ വീട്ടില്‍ ഉണ്ടായിരിക്കും ... ഇവര്‍ ദുബായിലുള്ള ഫോട്ടോ ഞാന്‍ പിന്നീട് ഈ ബ്ലോഗില്‍ ഇടുന്നതയിരിക്കും